കുന്ദമംഗലം: ഇന്നലെ രാത്രി ഐ.എ.എം കോമ്പൗണ്ടിൽ വെച്ച് പുലിയെ കണ്ടതായി ടാക്സി ഡ്രൈവർ രാജേഷ് ചേരിഞ്ചാൽ ഇന്നലെ രാത്രി 12 മണിയോടെ ഐ.എ.എം പരിസരത്ത് ടാറ്റാ ഐറിസ് മോട്ടോർ ക്യാബ് മഞ്ഞനിറത്തിലുള്ള തന്റെ വണ്ടിയുമായിIIM ലേക്ക്ഓട്ടം പോയി തിരിച്ചുവരികയേ ആണ് പുലിയെ കണ്ടതെന്ന് രാജേഷ് പറയുന്നു വിവരം ഉടനേ സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചെങ്കിലും അവർ പോലീസിൽ അറിയീച്ചില്ലെന്നും പരാതി ഉണ്ട് ആയിരകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാമ്പസിൽ ഇത്തരം ഒരു വാർത്ത വന്നിട്ട് മൗനം പാലിക്കുന്ന അധികൃതരുടെ നടപടിയിൽ ദുരൂഹതയും ഉണ്ട് പല കുട്ടികളും പുറത്ത് നിന്നും സാധനങ്ങൾ വാങ്ങി രാത്രികാലത്ത് നടന്നും പോകാറുണ്ട് രാത്രി 1 മണിക്ക് കൺട്രോൾ പോലീസിനെ കുന്ദമംഗലത്തുള്ള രാത്രി കാല കച്ചവടക്കാരൻ അറിയിച്ചതായും പറയുന്നു സംഭവത്തെ കുറിച്ച് പോലീസിന്റെ സ്പെഷൽ ബ്രാഞ്ച് വിഭാഗം അന്വേഷണം തുടങ്ങി