കുന്ദമംഗലം: പുതിയ ബസ് സ്റ്റാന്റിന് എതിർവശത്ത് കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്സൺ ടി.കെ സൗദ, മെമ്പർ എം.വിബൈജു, ഹെൽത്ത് ഇൻസ്പെക്ടർ സി.പി സുരേഷ് ബാബു, അസി.സെക്രട്ടറി ഗംഗാദേവി എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ഈ മാലിന്യം ഉടനടി നീക്കം ചെയ്യാൻ സ്ഥലമുടമക്ക് നോട്ടീസ് നൽകുന്നതിനും നാട്ടുകാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മറ്റ് അടിയന്തിര നടപടികൾ സ്ഥലമുടമയെ കൊണ്ട് സ്വീകരിപ്പിക്കുന്നതിനുമാണ് അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത് .ഫോട്ടോ: കുന്ദമംഗലത്ത് ദേശീയ പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ട മാലിന്യ കൂമ്പാരം