കുന്ദമംഗലം: യു.ഡി.എഫിന്റെ വയനാട് സീറ്റിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ അദേ ദഹത്തെ തോൽപ്പിക്കാൻ കിട്ടുന്ന അവസരം എൽ.ഡി എഫ് ഉപയോഗപെടുത്തുമെന്ന് സി.പി.എം.സംസ്ഥാന സിക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു കുന്ദമംഗലത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേദ്ദഹം കോഴിക്കോട്ട് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് അഭ്യർത്ഥിച്ചത് ശരിയായില്ലെന്നും കൊടിയേരി പറഞ്ഞു വൻ ജനകൂട്ടം പ്രതീക്ഷിച്ച് പുതിയ ബസ് സ്റ്റാന്റ് വരെ ഉച്ചഭാഷിണി ഘടിപ്പിച്ചിരുന്നെങ്കിലും ബ്ലോക്ക് പഞ്ചായത്തിന്റെ പൊതു സ്റ്റേജിന്റെ അകത്തളങ്ങളിൽ മാത്രമായി പ്രവർത്തകർ ഒതുങ്ങിയതും കൊടിയേരിയുടെ പ്രസംഗം കഴിയുന്നത് വരെ സ്ഥാനാർത്ഥി വേദിയിൽ എത്താതിരുന്നതും ശ്രദ്ധ നേടി പി.ടി.എ റഹീം എം.എൽ എ അധ്യക്ഷത വഹിച്ചു തെഞ്ചേരി വേലായുധൻ, പങ്കജാക്ഷൻ, സലീം മടവൂർ, ഇസ്ലായിൽ തുടങ്ങിയവർ സംസാരിച്ചു