കുന്ദമംഗലം: കോടികൾ മുടക്കി നവീകരിച്ച ചേരിഞ്ചാൽ റോഡിൽ നിരവധി ഭാഗത്ത് ഗർത്തങ്ങൾ രൂപപെട്ടിട്ടും പരിഹരിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ വായനട്ട് പ്രതിഷേധിച്ചു റോഡ് നിർമ്മാണത്തിലെ അപാകത തുടക്കത്തിൽ സ്ഥലം എം.എൽ എ .പി .ടി .എ റഹീമിനെ കണ്ട് നാട്ടുകാർ അറിയീച്ചെങ്കിലും അദേദഹം വിഷയത്തിൽ ഇടപെടാതേ നിന്നത് കരാർ എടുത്ത നാഥ് കൺസ്ട്രക്ഷൻ കമ്പനിക്ക് പ്രശ്നത്തിന് വേഗത്തിൽ പരിഹാര നടപടി കൈകൊള്ളാതിരിക്കാൻ സഹായകമായി. രാത്രികാലങ്ങളിൽ ഈ ഗർത്തത്തിൽ വീണ് നിരവധി ടൂ വീലർ യാത്രക്കാർക്ക് പരിക്ക് പറ്റിയിട്ടുമുണ്ട് അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം റോഡ് ഉപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.വയനാട് ഭാഗത്ത് നിന്നും മെഡിക്കൽ കോളേജിലേക്ക് രോഗികളെയും കൊണ്ട് പോകുന്ന മിക്കവാഹനങ്ങളും ഇതിലേയാണ് ഇപ്പോൾ കടന്നു പോകുന്നത് എന്നതും പ്രസക്തമാണ്