പടനിലം: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരാമ്പ്രം ആത്തുട്ടയിൽ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന കൃഷ്ണന്റെ മകൻ പ്രവീണിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് *പടനിലം സ്വദേശി വാട്സാപ്പ് കൂട്ടായ്മ സ്വരൂപിച്ച 40,000 രൂപയുടെ ചെക്ക്* സഹായകമ്മിറ്റി ചെയർമാൻ സലിം മടവൂരിന് – അഡ്മിൻ ടി.വി ഹാരിസ് കൈമാറി. ചടങ്ങിൽ ഡോ. അനൂപ്, റഷീദ് വളപ്പിൽ, അഷ്റഫ് വളപ്പിൽ, സുബൈർ മാലക്കോത്ത്, അഷ്റഫ് നൂർമഹൽ, റിയാസ് എടത്തിൽ, എ.കെ. ജാഫർ സംബന്ധിച്ചു.