കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിന്റെ ഐഡിയിൽ സിക്രട്ടറിയുടെ പേരും ഒപ്പും കോളത്തിൽ ഒപ്പിട്ട താരാണന്ന് ഇനിയും വ്യക്തമായില്ല അതിന്റെ ഫോട്ടോ എടുത്ത് തന്റെ ഫെയ്സ് ബുക്ക് പേജിൽ കവർ പേജ് ഫോട്ടോ ആയി വെച്ച് സൂപ്രണ്ട് അശ്റഫ് മടവൂരിന്റെ നടപടി വിവാദമായിട്ടുണ്ട് ഈ അടുത്ത ദിവസം പഞ്ചായത്ത് ഓഫീസിൽ വെച്ച് മുൻ മെമ്പറോടും നിലവിലെ മെമ്പറായ മറ്റൊരു മെമ്പറോടും മോശമായി പെരുമാറിയ ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം നടന്നു വരവെയാണ് പുതിയ വിവാദം ഇയാൾ ജോലിയെടുത്ത മിക്ക പഞ്ചായത്ത് ഓഫീസിലും ഇയാൾ പ്രശ്നക്കാരനായിരുന്നെന്ന് അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട് മാത്രവുമല്ല ഇവിടെ നിന്നും പോരുമ്പോൾ ഐഡികൾ തിരിച്ചേൽപ്പിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കേണ്ടതായി വന്നിട്ടുണ്ട് ഓഫീസിനകത്തെ പല സുപ്രധാന വിവരങ്ങളും ഒൺലൈൻ വഴി സോഷ്യൽ മീഡിയയിൽ എത്തിക്കുന്നതിന്റെ പിന്നിലെ കൈകളും ഇയാളുടെതാണോ എന്നും പരിശോധിക്കുന്നുണ്ട്