കുന്ദമംഗലം: കാരന്തൂർ പാറ്റേൺ വോളിബോൾ കോച്ചിംഗ് ക്യാമ്പിൽ നിന്ന് രണ്ട് പേരെ സംസ്ഥാന വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുത്തു.ഈ മാസം 23 മുതൽ 27 വരെ ഒറീസയിലെ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള സംസ്ഥാന ടീമിലേക്കാണ് രണ്ട് പേരെ തെരഞ്ഞെടുത്തത്.പൊയിൽതാഴം പനയത്തു കണ്ടിയിൽ മനോജിന്റെയും തുഷാരയുടെയും മകൻ ജിഷ്ണുവിനെ ആൺകുട്ടികളുടെ ടീമിലേക്കും,കാരന്തൂർ കല്ലിൽ ഉദയകുമാറിന്റെയും ജിനിതയുടെയും മകൾ തീർത്ഥയെ പെൺകുട്ടികളുടെ ടീമിലേക്കുമാണ് തെരഞ്ഞെടുത്തത്.ഇരുവരും കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥികളാണ്.