കുന്ദമംഗലം: വരട്ട്യാക്ക്പിലാശ്ശേരിമാനി പുരം റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കാതേനീട്ടികൊണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ വരട്യാക്ക്പിലാശ്ശേരി റോഡ് ഉപരോധിച്ചു പി.ഡബ്ളിയു അധികൃതർ നാഥ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് കരാർ നൽകിയതെങ്കിലും പെട്ടെന്ന് തീർക്കാൻ കഴിയുന്നത് തീർക്കാതെ നീട്ടികൊണ്ടു പോകുന്നതിലെ ഉള്ളിലിരിപ്പ് പൊതുജനത്തിനോട് പറയാൻ അധികൃതർ തയ്യാറാകണമെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത യു.സി രാമൻ എക്സ് എം.എൽ എ പറഞ്ഞു നിരവധി തവണ ഇതു സംബന്ധിച്ച് പ്രദേശവാസികൾ എം.എൽ എ അടക്കമുള്ളവരെ കണ്ടിട്ടും പരിഹാരം കാണാത്തത് സംശയം ഉളവാക്കുന്നതായി യു.സി. പറഞ്ഞുപഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു കൺവീനർ ഒ.ഉസ്സയിൻ, വിനോദ് പടനിലം, എ.കെ.ഷൗക്കത്തലി, എം.പി.കേളുക്കുട്ടി, കെ.പി.കോയ, എം.ബാബുമോൻ, പി.ഷൗക്കത്തലി, പി. മമ്മിക്കോയ, ടി.കെ.ഹിതേഷ് കുമാർ, കണിയാക്കൽ മൊയ്തീൻകോയ, മറുവാട്ട് മാധവൻ / ഓസലീം, ലീനവാസുദേവൻ, എൻ.എം യൂസുഫ്, എം.വി.ബൈജു, ടി.കെ.സൗദ, ടി.കെ.സീനത്ത്, ആസിഫ റഷീദ് തുടങ്ങിയവർ സംസാരിച്ചു