കുന്ദമംഗലം:കാസര്‍കോട് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഹർത്താൽ കുന്ദമംഗലത്ത് ഭാഗികമാണെങ്കിലും പല ഭാഗത്തും വാഹനങ്ങൾക്ക് നേരേ കല്ലേറും ചെത്തു കടവിൽ റോഡിൽ തീയിട്ടും പ്രതിഷേധം ഉണ്ട് കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ ഇന്നലെ കൊല്ലപ്പെട്ടത്. കൊലകള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചഹര്ത്താൽഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പന്തീർപാടം തോട്ടുംപുറം വളവിൽ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന KSRTC ബസ്സിന് നേരേ കല്ലേറ് ഉണ്ടായതിനാൽ യാത്ര അവസാനിപ്പിച്ചു