കുന്ദമംഗലം: റിലീഫ് രംഗത്തെയും ബൈത്തുറഹ്മയുടെയും പിറകെ വേറിട്ട പ്രവർത്തനവുമായി കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന കുന്ദമംഗലത്ത് ദേശീയ പാതയോരത്ത് ആതുരശുശ്രുഷ പാലിയേറ്റീവ് രംഗത്ത് പുതിയ ചുവട് വെപ്പിനാണ് കമ്മറ്റി മുന്നിട്ടിറങ്ങിയത് യു.സി.രാമൻ എക്സ് എം.എൽ എ ചെയർമാനും ഒ.ഉസ്സയിൻ ജനറൽ കൺവീനറും അരിയിൽ മൊയ്തീൻ ഹാജി ട്രഷറർ ആയി പ്രവർത്തനം തുടങ്ങിയ കമ്മറ്റിക്ക് നാട്ടിലും വിദേശത്തുമുള്ള ഒട്ടനവധി ജീവകാരുണ്യ പ്രവർത്തകർ വിവിധ സഹായങ്ങൾ നൽകാമെന്നറിയിച്ചതോടെ ഈ മാസം 6 ന് ബുധനാഴ്ച 4 മണിക്ക് മുക്കം റോഡിലെ ആനപ്പാറ ഖസർ ഹാളിൽ പാണക്കാട് സെയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിഹാബ് തങ്ങൾ ഫൗണ്ടേഷന്റെ പ്രഖ്യാപനം നടത്തുമെന്നും കുന്ദമംഗലത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കുമെന്നും മുസ്ലീം ലീഗ്നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ഫൗണ്ടേഷന്റെ കീഴിൽ മെഡിക്കൽ സെന്റർ എത്രയും വേഗം തുടങ്ങുന്നതിനാവശ്യമായതിന് കമ്മറ്റി പ്രഥമ പരിഗണന നൽകും വാർത്താ സമ്മേളനത്തിൽ യു.സി.രാമൻ, ഖാലിദ് കിളി മുണ്ട, ഒ .ഉസ്സയിൻ, അരിയിൽ മൊയ്തീൻ ഹാജി, കെ.പി.കോയ, അരിയിൽ അലവി, സി.അബ്ദുൽ ഗഫൂർ പങ്കെടുത്തു