കുന്ദമംഗലം: സാമ്പത്തിക സംവരണം നടപ്പാക്കുവാനുള്ള നീക്കം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് കേരള വള്ളുവൻ സമുദായ സംഘം കോഴിക്കോട് ജില്ലാ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുന്ദമംഗലം ഹയർ സെക്കണ്ടറി ഹാളിൽ നടന്ന കൺവൻഷൻ സംസ്ഥാന പ്രസിഡണ്ട് ശശി തപ്രോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കുമാരൻപടനിലം അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻ നൊച്ചാട് പതാകഉയർത്തി. മാധവൻ.കെ, സുകുവരിട്ട്യാക്ക്, മണിരാജ്പൂനൂർ, കരുണാകരൻ.സി, എം.ഐ.ചന്ദ്രൻ, എം.ജി.വിനോദ്, ശിവദാസ് കൊടുവള്ളി, സുധീഷ് എന്നിവർ പ്രസംഗിച്ചു. വള്ളുവൻ സമുദായ സംഘം കേരളത്തിൽ എന്ന വിഷയത്തിൽ സനൽ സി.വിശ്വനാഥും ആനന്ദസാഗരം എന്ന വിഷയത്തിൽ ബാബുരാജ്,സി.മഞ്ചേരിയും ക്ലാസെടുത്തു. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനംഎം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കരിഞ്ചോല കണ്ണപ്പൻകുണ്ട് ദുരന്തഭൂമിയിൽ സേവനം നടത്തിയ പ്രവർത്തകരേയും സാക്ഷരതാപ്രവർത്തകൻ വിജയൻപന്തീർപാടം, കായികതാരം സഞ്ജയ് ഷാജി എന്നിവരയും ആദരിച്ചു. ഭീംറാവു റാംജി അംബേദ്ക്കർ ചാരിറ്റബ്ൾ ട്രസ്റ്രിന്റെ ലോഗോ പ്രകാശനം മുൻ ജില്ലാ കലക്ടർ ഭാസ്കരൻ ഐ.എ.എസ് നിർവ്വഹിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.