കോഴിക്കോട്: ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ പ്രഖ്യാപിച്ച പ്രതിഷേധത്തിനിടെ യാതൊരു പ്രതിഷേധവും കാണാതേ മന്ത്രി ജലീൽ വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിൽ വിവിധ പരിപാടികളിൽ സജീവമായി പങ്കെടുത്ത് മടങ്ങി ഷാജിയുടെയും കാരാട്ട് റസാഖിന്റെയും അയോഗ്യതയെ കുറിച്ച് വിലയിരുത്തിയ ജലീൽ രണ്ടും രണ്ടാണന്ന പ്രയോഗം നടത്തിയതോടപ്പം റസാഖിനെ പരോക്ഷമായി വിമർശിച്ചാണ് മടങ്ങിയത് ആർക്കെതിരെയും വ്യക്തിത്വ ഹത്യ നടത്തരുതെന്നാണ് എന്റെ അഭിപ്രായമെന്നും പറഞ്ഞു സമസ്ത നേതാക്കളുമായി കൂടികാഴ്ചക്ക് അവസരം നൽകി വഖഫ് ട്രൈബ്യുണൽ പുനസംഘടിപ്പിച്ചപ്പോൾ പ്രാതിനിത്യം വിട്ടു പോയ സമസ്ത ഇ.കെ വിഭാഗത്തെയും ഉൾപെടുത്തി വീണ്ടുമൊരു പുനസംഘടന കൂടി നടത്തുമെന്ന് മന്ത്രി അറിയിച്ചു