കുന്ദമംഗലം: ഇക്കയിഞ്ഞ ഹർത്താൽ തലേദിവസം കുന്നമംഗലത്ത് സംഘ പരിവാർ നടത്തിയ പ്രകടനത്തിനിടെ ഒരു എ എസ് ഐ ഉൾപ്പെടെ 3 പോലീസ് കാരെയാതൊരു കാരണവും ഇല്ലാതെ കൂട്ടമായി അക്രമിക്കുകയുംഹർത്താൽ ദിവസം നിരവധി KSRTC ബസ്സുകളും പ്രൈവറ്റ് വാഹനങ്ങളും തകർക്കുകയും ചെയ്ത പ്രതികളെ കുന്ദമംഗലം പോലീസ് സഹായിക്കുന്നതായി യുത്ത് ലീഗ് പ്രസിഡണ്ട് ഒ.സലീം ആരോപിച്ചുഇത് വരെ ആറ് പ്രതികളെ മാത്രമാണ് അറസ്റ്റ് ചെയ്തത്.. കുന്നമംഗലം പോലീസ് മെല്ലെപോക്ക് നയമാണ് സ്വീകരിക്കുന്നത്.. കുന്നമംഗലത്ത് ഒരു പ്രകടനം നടത്തിയാൽ യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ കേസെടുക്കുവാനും അറസ്റ്റ് ചെയ്യുവാനും മത്സരിക്കുന്ന കുന്നമംഗലം പോലീസ് ഇരട്ടനീതി നടപ്പാക്കുകയാണന്നും കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഒ.സലീം പ്രസ്താവനയിൽ അറിയിച്ചു ഭരണകക്ഷിയിലെ ചില യുവജന നേതാക്കളും കുന്ദമംഗലം പോലീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്