കോഴിക്കോട്: നടനും അനുകരണ കലാകാരനുമായിരുന്ന വിനോദ് കടലുണ്ടിയുടെ സ്മരണാർത്ഥം നല്കി വരുന്ന ഈ വർഷത്തെ അവാർഡിന് വിജയൻ കാരന്തൂരിനെ തെരഞ്ഞെടുത്തു.നാടക, സീരിയൽ, സിനിമാ നടനെന്ന നിലയിൽ പ്രതിഭ തെളിയിച്ചതിനെ മുൻനിർത്തിയാണ് വിജയൻ കാരന്തൂരിന് അവാർഡ് നല്കുന്നത്.10000 രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് അവാർഡ്.സംവിധായകൻ പി.കെ.. ബാബുരാജ്, കലാസംവിധായകൻ മുരളി ബേപ്പൂർ, സാംസ്കാരിക പ്രവർത്തകൻ അനിൽ മാരാത്ത് എന്നിവരടങ്ങിയ ജഡ്ജിംഗ്കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.മുസ്തഫ ചേളാരി,നിർമ്മൽ പാലാഴി എന്നിവർക്കാണ് മുൻ വർഷങ്ങളിൽ അവാർഡ് ലഭിച്ചത്.2019 ജനുവരി 12 ന് കടലുണ്ടിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് നല്കുമെന്ന് അനുസ്മരണ സ്മിതി പ്രസിഡണ്ട് പ്രദീപ് കടലുണ്ടിയും സെക്രട്ടറി കമലേഷ്കടലുണ്ടിയും അറിയിച്ചു.