കുന്ദമംഗലം: കാരന്തൂർ മഹല്ല് പ്രസിഡണ്ടും മുസ്ലീം ലീഗ് നേതാവുമായ എൻ.ബീരാൻ ഹാജിയുടെ വീട്ടിൽ തീപിടുത്തം ബെഡ് റൂം കത്തിനശിച്ചു. ജുമുഅ നമസ്കാരത്തിനായി പള്ളിയിൽ ആയിരുന്ന ഹാജിയെ അയൽവാസികളാണ് വിവരം അറിയിച്ചത് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീട്ടുകാർ ആണ് മുകൾനിലയിലെ മകളുടെ റൂമിൽ നിന്നും പുക ഉയരുന്നത് കണ്ടത്. വെള്ളിമാട്കുന്ന് നിന്നും എത്തിയ അഗ്നിശമന ഉദ്യോഗസ്ഥർ എത്തി തീ അണച്ചതിനാൽമറ്റ്റൂമിലേക്ക് പരന്നില്ല റൂമിലെ എ സി ലൈനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് കരുതുന്നുഒരുലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ട്