കൊച്ചി: ഭവനവായ്പയെടുക്കുന്നവർക്ക് ഇനി ആശ്വസിക്കാം. അടുത്ത ഏപ്രിൽ മുതൽ വായ്പകൾ കൂടുതൽ സുതാര്യമാകുകയാണ്. പലിശയിൽ നേരിയ ആശ്വാസവും പ്രതീക്ഷിക്കാം. ഭവനവായ്പ ഉൾപ്പെടെയുള്ള വിവിധ വായ്പകളുടെ പലിശ നിശ്ചയിക്കുന്നതിൽ റിസർവ് ബാങ്ക് പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുന്നു. ആർബിഐ റിപോ നിരക്ക് (വാണിജ്യ ബാങ്കുകൾ ആർബിഐയിൽനിന്നു വായ്പ സ്വീകരിക്കുമ്പോഴുള്ള പലിശ നിരക്ക്) അടക്കമുള്ള ബാഹ്യ ഘടകങ്ങൾ കൂടി പരിഗണിച്ചുവേണം, അടുത്ത സാമ്പത്തിക വർഷം മുതൽ വായ്പകളുടെ പലിശ നിശ്ചയിക്കാനെന്ന് ആർബിഐ ബാങ്കുകൾക്കു നിർദേശം നൽകി.
∙