കുന്ദമംഗലം:ഹവാല സ്വർണ്ണക്കളളക്കടത്ത് ബന്ധം കേന്ദ്ര ഏജൻസി അന്വേഷിക്കുക, പിടിഎ റഹീം എം എൽ എ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുന്ദമംഗലം, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി എംഎൽഎ ഓഫിസിലേക്ക് മാർച്ച് നടത്തി ഐ.എ.എം പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് ചേവായൂർ സി.ഐ.കെ.കെ.ബിജുവിന്റെയും എസ്.ഐകൈലാസ് നാഥിന്റെയും നേതൃത്വത്തിൽ പോലീസ് തടഞ്ഞു
പ്രവർത്തകരുടെ അത്രപോലീസ് ഇല്ലാത്തതിനാൽ പ്രവർത്തകർ മാർച്ച് തടഞ്ഞ പോലീസിനെ തള്ളി എം.എൽ എ ഓഫീസിലേക്ക് തള്ളികയറാൻ ശമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കുകയായിരുന്നു മാർച്ച് കെ.പി.സി.ജനറൽ സിക്രട്ടറി എൻ സുബ്രമഹ്ണ്യൻ ഉദ്ഘാടനം ചെയ്തു എം.പി.കേളുകുട്ടി, ബാബു നെല്ലൂളി, ബ്ലോക്ക് പ്രസിഡണ്ട് രമ്യ ഹരിദാസ്, പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ, ഡി.സി.സി സിക്രട്ടറിമാരായ ഇടക്കുനി അബ്ദുറഹിമാൻ, വിനോദ് പടനിലം നേതൃത്വം നൽകി