തിരുവനന്തപുരം:പി.കെ.ശശി MLA ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് വിഎസിന്റെ കത്ത്
ലൈംഗിക ആരോപണം നേരിടുന്ന പി.കെ.ശശി എംഎല്‍എക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന് സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്കി. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ ഇരട്ടാത്താപ്പ് ഉണ്ടാകരുതെന്ന് വി.എസ് കത്തിൽ ചൂണ്ടികാട്ടിയതായി പറയുന്നു
പീഡന പരാതികളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്ന് വി.എസ്. കത്തില്‍ ചൂണ്ടിക്കാട്ടി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് കത്ത് നല്‍കിയത്.
ശശിക്കെതിരെയുള്ള പരാതിയിന്മേലുള്ള കമ്മീഷന് റിപ്പോര്‍ട്ട് നാളെ സിപിഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാനിരിക്കെയാണ് വി.എസിന്റെ കത്ത്. ജാഥാ ക്യാപ്റ്റനായി പി.കെ.ശശിയെ നിയോഗിച്ചതിലും വി.എസ്.അതൃപ്തി അറിയിച്ചു.