കുന്ദമംഗലം:വയോജന മനസ്സുകൾ ആഗ്രഹിക്കുന്നത് പരിഗണനയും തലോടലുമാണെന്നും മറ്റ് സുഖ സൗകര്യങ്ങളേക്കാൾ അവർക്ക് താല്പര്യം സാന്ത്വന വാക്കുകളാണെന്നും സിനി- ആർട്ടിസ്റ്റും, കേരള കലാ ലീഗ് സറ്റേറ്റ് ജനറൽ സെക്രട്ടറിയുമായ തൽഹത്ത് കുന്ദമംഗലം അഭിപ്രായപ്പെട്ടു. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രവും, ഗ്രാമ പഞ്ചായത്തും സംയുക്തമായി കാരന്തൂരിൽ സംഘടിപ്പിച്ച ‘കാരണവ കൂട്ടം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു.ജോൺ സി.സി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ജൂനിയർ ഹെൽത്ത് ഇൻപെക്ടർ ഷിജിത മാത്യു സ്വാഗതവും രവീന്ദ്രൻ കണിയാറമ്മൽ നന്ദിയും പറഞ്ഞു.