𝐒𝐇𝐈𝐅𝐀 𝐀𝐘𝐔𝐑𝐕𝐄𝐃𝐈𝐂 𝐏𝐇𝐀𝐑𝐌𝐀𝐂𝐘 & Traditional Kalari Marmma Treatment
കളരിയുടെ ഈറ്റില്ലമായ ചെലവൂരിന്റെ ഹൃദയഭാഗത്ത്,അറ്റകുറ്റ പണികൾ തീർത്ത് മെച്ചപ്പെട്ട സൗകര്യത്തോടെ കഴിഞ്ഞ ദിവസം വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ച ശിഫ ആയുർവേദിക് ഫാർമസി സയ്യിദ് അബ്ദുള്ള കോയ ശിഹാബുദീൻ തങ്ങൾ ഉത്ഘാടനവും ഉസ്താദ് അസ്‌ലം ബാഖവി പ്രാർത്ഥനയും നടത്തി. കൗൺസിലർ അഡ്വ:CM ജംഷീറും മറ്റു പ്രമുഖരും ഉൽഘാടന വേളയിൽ സന്നിതരായി.
ശിഫ ആയുർവേദിക് ഫാർമസിയുടെയും മായനാട് ചൂരക്കൊടി കളരി സംഘത്തിന്റെയും ചെയർമാനായ AM ഷംസു ഗുരുക്കൾ 1999 മുതൽ 2004 വരെ പത്തോളം (ഫ്രാൻസ്, അമേരിക്ക, റഷ്യ, സ്വിസ്സർലാന്റ്, ബെൽജിയം, ഗ്രീസ്, സ്പെയിൻ, ഹോളണ്ട്,കുവൈത്ത്,ഖത്തർ തുടങ്ങിയ ) ലോക രാഷ്ട്രങ്ങളിൽ കളരിപ്പയറ്റ് പ്രദർശനവും ചികിത്സയും നടത്താൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ്.ഇദ്ദേഹം എടക്കാട്ടിൽ ഉമ്മർ ഹാജിയുടെയും മൂസാലം വീട്ടിൽ ഫാത്തിമയുടെയും മകനും ചെലവൂർ ഉസ്താദ് മർഹൂം ഹാജി സിഎം മാമു ഗുരുക്കളുടെ പ്രധാന ശിഷ്യനുമാണ്.
ആയുർവേദ, യൂനാനി, സിദ്ധ ചികിത്സകളും മരുന്നുകളും,പാരമ്പര്യ ആയുർവേദ കളരി മർമ്മ ചികിൽസ,കൈ ഉഴിച്ചിൽ,ചവിട്ടി ഉഴിച്ചിൽ,ബാൻഡേജ്,കിഴി,സ്റ്റീംബാത്,യോഗ ചികിൽസ,കപ്പിംഗ് തെറാപ്പി /ഹിജാമ,പ്രാണിക് ഹീലിംഗ്,സ്ത്രീ രോഗങ്ങൾ, വാത, പിത്ത, കഫ രോഗങ്ങൾ തുടങ്ങിയ ചികിൽസാ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ് !!
NB:മികച്ച ഡോക്ടർമാരുടെയും ഗുരുക്കന്മാരുടെയും സേവനവും സ്ത്രീകൾക്ക് പ്രത്യേക ചികിത്സാ സൗകര്യവും ഇവിടെ ഉണ്ട്!!.
Booking No.
𝐆𝐮𝐫𝐮𝐤𝐤𝐚𝐥 𝐒𝐡𝐚𝐦𝐬𝐮
+𝟗𝟏 𝟗𝟗𝟒𝟕𝟔𝟒𝟎𝟔𝟑𝟒
+𝟗𝟏 𝟗𝟔𝟒𝟓𝟓𝟏𝟏𝟓𝟑𝟒
