പന്തീർപാടം ചെറുക്കാടത്ത് കബീറിന്റെ നിര്യാണത്തിൽ നന്മ റസിഡന്റ്‌സ് അസോസിഷൻ അനുശോചന യോഗം ചേർന്നു .
admin,
കുന്ദമംഗലം : വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട പന്തീർപാടം ചെറുക്കാടത്ത് കബീറിന്റെ നിര്യാണത്തിൽ പന്തീർപാടം നന്മ റസിഡന്റ്‌സ് അസോസിഷൻ അനുശോചന യോഗം ചേർന്നു . ഏഴാം വാർഡ് സാംസ്‌കാരിക നിലയത്തിൽ ചേർന്ന യോഗത്തിൽ നന്മ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ .എ അധ്യക്ഷത വഹിച്ചു . സെക്രട്ടറി കെ ടി ബഷീർ അനുശോചന സന്ദേശം വായിച്ചു . സി പി ശിഹാബ് ,സലിം എ കെ, അരുൺ .കെ ,ജലീൽ .പി, ഷമീം കെ ,അബ്ദുല്ലക്കോയ.സി കെ, അലാവുദ്ധീൻ പാലക്കൽ ,സലാം സി കെ ,ഫൈസൽ കെ ടി ,മുഹമ്മദ് പി കെ ,ഷക്കീഫ് സി കെ ,എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു നത്തർഷ കെ ടി നന്ദിയും പറഞ്ഞു