കുന്ദമംഗലം : കുന്ദമംഗലത്ത് സ്പാ കേന്ദ്രീകരിച്ച് അനാശ്യാസം നടക്കുന്നതായി സൂചന. രണ്ടു മാസം മുമ്പ് കുന്ദമംഗലത്ത് ആരംഭിച്ച സ്പാ കേന്ദ്രീകരിച്ചാണ് അനാശ്യാസം നടക്കുന്നത്. ധാരാളം വിദ്യഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കുന്ദമംഗലത്ത് വിദ്യാർഥികൾ അടക്കം നിരവധി പേരാണ് ഇവരുടെ വലയിൽ വീഴുന്നത്. മസ്സാജ് ചെയ്യാൻ ഒരു മണിക്കൂറിന് 2000 രൂപയാണെങ്കിലും മസ്സാജ് ചെയ്ത് തുടങ്ങുമ്പോൾ തന്നെ മസ്സാജ് ചെയ്യുന്ന സ്ത്രീകൾ കൂടുതൽ തുക ആവശ്യപ്പെട്ട് വൻ തുക തട്ടിയെടുക്കുന്നുണ്ടെത്രേ . നേരത്തെ പടനിലത്തിന് ഹോട്ടൽ കേന്ദ്രീകരിച്ച് നേരത്തെ ഇതുപോലെ ഒരു സ്ഥാപനം പ്രവർത്തിച്ചിരുന്നെങ്കിലും പോലീസിൻ്റെ നടപടിയെ തുടർന്ന് ഇത് അടച്ചുപൂട്ടിയിരുന്നു എന്നാൽ ഇപ്പോൾ ആരംഭിച്ച സ്ഥാപനത്തിന് പഞ്ചായത്തിൻ്റെ അടക്കമുള്ള ലൈസൻസ് നേടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരം സ്ഥാപനങ്ങൾക്കിക്കതിരെ ജനകീയ പ്രതിഷേധം ഉയർന്നാൽ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടാൻ സാധിക്കുകയുള്ളൂ എന്നാണ് ജനാഭിപ്രായം.സ്പെഷൽ ബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു