കുന്ദമംഗലം : ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന ക്ഷേമ പെൻഷൻ ആറുമാസത്തെ കുടിശിക തീർത്ത് മുഴുവൻ തുകയും ഒറ്റത്തവണയായി നൽകുവാൻ സർക്കാർ ജാഗ്രത കാണിക്കണമെന്ന് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യൂ സി രാമൻ ആവശ്യപ്പെട്ടു ഡിഫറെന്റിലെ ഏബിൾഡ് പീപ്പിൾസ് ലീഗ് കുന്നമംഗലം മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കുന്നമംഗലം മണ്ഡലം മുസ്ലിംലീഗ് ട്രഷറർ ഒ ഹുസൈൻ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം ബാബുമോൻ ഡി. എ പി. എൽ ജില്ലാ ട്രഷറർ കബീർ മുറിയാനാൽ റഫീഖ് പടനിലം, മുഹമ്മദ് ഹനീഫ, നാസർ, മുനീർ, അഷ്റഫ്, കബീർ ചാത്തമംഗലം സംബന്ധിച്ചു