കുന്ദമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് ഹെൽപ്പ് ഡെസ്ക് സംസ്ഥാനതല ഉദ്ഘാടനം കുന്ദമംഗലം മഹല്ല് ഓഫീസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി നിർവ്വഹിച്ചു.അധുനിക സൗകര്യങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തി ഹജ്ജ് അപേക്ഷകൾ എളുപ്പമാക്കുന്നതിനും, യാത്രയിലും മറ്റും ഉണ്ടാകുന്ന പ്രയാസങ്ങൾ, പരിഹരിക്കാനും, പ്രായമായവർക്കും, സ്ത്രീകൾക്കും ഹജ്ജ് കർമ്മങ്ങളിൽ കൂടുതൽ അറിവുകൾ നൽകുന്നതിനുമുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അദേഹം പറഞ്ഞു, ഹജ്ജ് സംബന്ധമായ കാര്യങ്ങളിൽ, കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടത്തുന്ന ഇടപെടലുകൾ ഹാജിമാർക്ക് ഏറെ ഗുണകരമാണെന്നും സി ഫൈസി പറഞ്ഞു സംസ്ഥാന കോഡിനേറ്റർ പി കെ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, സംസ്ഥാന ഹജ്ജ് കമ്മറ്റി അസി: സെക്രട്ടറി എൻ മുഹമ്മദലി , പി കെ അബ്ദുല്ല കോയ സഖാഫി, അബ്ദുന്നൂർ സഖാഫി, എം ബാബുമോൻ, എം സിബ്ഗത്തുള്ള, എൻ പി തൻവീർ, എം കെ മുഹമ്മദ് ഹാജി, എന്നിവർ പ്രസംഗിച്ചു.നൗഫൽ മങ്ങാട് സ്വാഗതവും, ടി പി കബീർ നന്ദിയും പറഞ്ഞു.