കുന്ദമംഗലം : 2011- 12ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ രണ്ട് പദ്ധതികളിലെ ഓഡിറ്റ് ഒബ്ജക്ഷൻ അനുസരിച്ച് 40259 രൂപ വീതം ആ കാലയളവിലെ മുഴുവൻ മെമ്പർമാരിൽ നിന്നും ( യു.ഡി.എഫ്-എൽ ഡി.എഫ് ) ഈടാക്കാൻ തീരുമാനിച്ചിരുന്നു. നിയമ വിരുദ്ധമായ തീരുമാനത്തിനെതിരെ ബഹു:ഹൈക്കോടതിയെ മെമ്പർമാർ സമീപിക്കുകയും കോടതി മേൽ തീരുമാനം സ്റ്റേ ചെയ്യുകയും ചെയ്തു. 2020 ൽ ഗ്രാമ പഞ്ചായത്തിലേക്ക് മൽസരിച്ച പി. കൗലത്തു വാർഡ് 14 ( മുസ്ലീം ലീഗ് ) ജിഷ ചോലക്കമണ്ണിൽ വാർഡ് 10 ( കോൺഗ്രസ് ) എന്നിവരുടെ നോമിനേഷൻ പ്രസ്തുത കാരണം പറഞ്ഞ് തള്ളിക്കുന്നതിന് ഇടതുപക്ഷം കഠിനമായ ശ്രമം നടത്തിയിരുന്നെങ്കിലും സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർദ്ദേശ പ്രകാരം റിട്ടേണിങ്ങ് ഓഫീസർ അവസാന നിമിഷം നോമിനേഷൻ സ്വീകരിക്കുകയും രണ്ടു പേരും മൽസരിച്ച് വിജയിക്കുകയും ചെയ്തു. ഇതിനെതിരെ പരാജയപ്പെട്ട രണ്ടു് എൽ.ഡി -എഫ് സ്ഥാനാർത്ഥികൾ നൽകിയ പരാതിയിലാണ് വിചിത്രമായ കോടതി വിധി ഉണ്ടായിരിക്കുന്നതു്. കോടതി വിധി പകർപ്പ് ലഭിച്ച ഉടനെ ഇതിനെതിരെ ജില്ലാ കോടതിയിൽ അപ്പീൽ പോകുമെന്ന് യു.ഡി.എഫ്. പഞ്ചായത്ത് കമ്മറ്റി ഭാരവാഹിക ളായ സി.വി. സംജിത്തു (ചെയർമാൻ) അരിയിൽ മൊയ്തീൻ ഹാജി (കൺവീനർ)അറിയി ച്ചു.