വാർഷിക ആഘോഷവും കുടുംബ സംഗമവും
കുന്ദമംഗലം: സൗഹൃദ പൈങ്ങോട്ടുപുറത്തിന്റെ വാർഷിക ആഘോഷവും കുടുംബ സംഗമവും പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം നിർവ്വഹിച്ചു. സൗഹൃദ സെക്രട്ടറി സന്ദീപ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മോഹനൻ തൂലിക അദ്ധ്യക്ഷ്യത വഹിച്ചു.വാർഡ് മെമ്പർ സമീറ അരീപുറം, മണിരാജ് പൂനൂർ, ശ്യാംലാൽ, പ്രവീൺകുമാർ, സി.എം.രാജൻ, സദാനന്ദൻ സായൂജ്യം, ശശിന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.