കുന്ദമംഗലം : പന്തീർപാടം തേവർകണ്ടി റോഡിൻറെ പ്രവർത്തിയിൽ നടന്ന അപാകത മൂലം പന്തീർപാടം ടൗണിൽ ഉണ്ടായ വെള്ളകെട്ട് , അശാസ്ത്രീയവും പൂർത്തിയാകാത്തതുമായ ഡ്രൈനേജ് നിർമ്മാണം, കൈവേലി, നടപാത തുടങ്ങിയ വിശയങ്ങളിൽ അടിയ്ന്തിര ഇടപെടൽ ആവശ്യപ്പെട്ടു പന്തീർപാടം ടൗൺ മുസ്ലിം ലീഗ് കമ്മറ്റി സായാഹ്ന ധർണ്ണനടത്തി. മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി യു.സി. രാമൻ ധർണ്ണ ഉൽഘാടനം ചെയ്തു. കെ.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് കിളിമുണ്ട, ഒ ഉസ്സൈൻ, എം ബാബു മോൻ, ഒ. സലീം, സി.പി. ശിഹാബ്, ടി.പി. ജുനൈദ്, കെ.കെ. ഷമീൽ സംസാരിച്ചു. എം.വി. റഫീഖ് സ്വാഗതവും ഷമീം കെ. നന്ദിയും പറഞ്ഞു