മുണ്ടിക്കൽതാഴം : കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രൻ്റ് സുരക്ഷ പ്രൊജക്ടിൻ്റെ ആഭിമുഖ്യത്തിൽ മുണ്ടിക്കൽത്താഴം ബേർഫൂട്ട് കൺസ്ട്രക്ഷനിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കായി വിവിധ ആരോഗ്യ പരിശോധനകളും കോംട്രസ്റ്റ് കണ്ണാശുപത്രി കോഴിക്കോട് ൻ്റെ സഹകരണത്തോടെ നേത്ര പരിശോധനയും സംഘടിപ്പിച്ചു.
പ്രൊജക്ട് ഡോക്ടർ ആശിഷ് ഡേവിഡ്, മെഡിക്കൽ കോളേജ് സർക്കിൾ ഹെൽത് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപ തലക്കുളത്തൂർ ICTC കൗൺസിലർ റീഷ്മ, Lt ചിത്രാ ഗോവിന്ദ് എന്നിവർ ടി ബി , മലേറിയ, ലെപ്രസി ,എച്ച് ഐ വി , മറ്റ് ലൈംഗീക രോഗങ്ങൾ മുതലായ പരിശോധനകൾക്ക് നേതൃത്വം നൽകി.
കൂടാതെ കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ ക്യാംപ് കോർഡിനേറ്റർ ഷിബിന കെ, ഒപ്താൽ മൊട്രിസ്റ്റ് മോൻസീന എന്നിവർ നേത്ര പരിശോധനകൾക്കും നേതൃത്വം നൽകി.
പ്രോജക്ടിൻ്റെ മുക്കം ഏരിയ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാംപിൽ പ്രൊജക്ട് കൗൺസിലർ ഇല്യാസ് ബാദ്ഷാ മറ്റു ഏരിയ കോർഡിനേറ്റർമാരായ സന്ദീപ് കെ ആർ, രാധിക എം എന്നിവരും സന്നിഹിതരായിരുന്നു.