കുന്ദമംഗലം : പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി പാവപ്പെട്ടവർക്കുള്ള റമളാൻ /പെരുന്നാൾ /റിലീഫ് പദ്ധതി നടപ്പിലാക്കി.
കുന്ദമംഗലം പഞ്ചായത്ത് പരിധിയിൽപ്പെട്ട നിർധനരായ 35.കിഡ്നി. ക്യാൻസർ. രോഗികൾക്ക് ധനസഹായം നൽകുന്നതാണ് പദ്ധതി. കൂടാതെ എല്ലാവർഷവും വാർഡുകളിൽനടത്തിവരുന്നപട്ട് ലിബാസ് എന്ന പേരിൽ പെരുന്നാൾ ഡ്രസ്സ് വിതരണവും നടത്തി. രോഗികൾക്കുള്ള ധനസഹായ വിതരണ ഉദ്ഘാടനം സംസ്ഥാനയൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഇരുപതാം വാർഡ് കമ്മിറ്റിക്ക് നൽകി നിർവഹിച്ചു.
വസ്ത്ര വിതരണഉദ്ഘാടനം മണ്ഡലം ട്രഷറർ
.ഓ ഹുസൈൻ നിർവഹിച്ചു. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട് അധ്യക്ഷത വഹിച്ചു റിലീഫ് പദ്ധതിക്കും പാലിയേറ്റീവ് രോഗികൾക്കും കൂടുതൽ പണം സ്വരൂപിച്ച വാർഡുകൾക്കുള്ള പ്രോത്സാഹന സമ്മാനവും നൽകി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം ബാബുമോൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു ഭാരവാഹികളായ ഇ എം സുബൈദ ടി കെ സൗദ. ആഷിഫ മിന്നത്ത്. വാർഡ് വനിതാ ലീഗ് ഭാരവാഹികൾ പങ്കെടുത്തു സെക്രട്ടറി ഫാത്തിമ ജസ്ലിൻ സ്വാഗതവും ട്രഷറർ ഷംഷാദ.നന്ദിയും പറഞ്ഞു