കുന്ദമംഗലം : മസ്ജിദുകൾ നാട്ടിലെ ജനങ്ങളുടെ ആശ കേന്ദ്രമായി മാറണമെന്നും മൂല്യ ബോധമുള്ളവരെ വാർത്തെടുക്കുന്നതിൽ മഹല്ല് സംവിധാനങ്ങൾ ഒത്തൊരുമിച്ച് മുന്നേറണമെന്നും ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി പറഞ്ഞു. നവീകരിച്ച കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ പള്ളി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മഹല്ല് ഖാളികൂടിയായ ഫൈസൽ പൈങ്ങോട്ടായി. മഹല്ല് പ്രസിഡന്റ് എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. പള്ളിയുടെ ആരംഭകാലം മുതൽ ഇതുവരെയുള്ള ഭാരവാഹികളുടെ പേരുകൾ എഴുതിയ ശിലാഫലകം മഹല്ല് പ്രസിഡന്റ് എം. സിബ്ഗത്തുള്ള സെക്രട്ടറി പി.എം. ശരീഫുദ്ധീൻ എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ എൻ. ആലി, സുബൈർ കുന്ദമംഗലം, ജോ. സെക്രട്ടറിമാരായ അലി ആനപ്പാറ, എ.കെ. യൂസുഫ്, ജോ. ട്രഷറർ എൻ. റഷീദ്, പി.കെ. ബാപ്പു ഹാജി, അരിയിൽ മൊയ്തീൻ ഹാജി, ഹനീഫ മാട്ടുമ്മൽ, ഇ. അമീൻ, എൻ. സഫീർ, ഇ.പി. ലിയാഖത്ത് അലി, കെ.പി. മുഹമ്മദ്, സി. അബ്ദുറഹ്മാൻ, കെ.കെ. അബ്ദുൽ ഹമീദ്, ഇ.പി. അൻവർ സാദത്ത്, പി.പി. മജീദ്,എൻ. ദാനിഷ് എന്നിവർ സംബന്ധിച്ചു. മസ്ജിദ് ഇമാം മുക്തദിർ ഖിറാഅത്ത് നടത്തി. മഹല്ല് സെക്രട്ടറി പി.എം. ശരീഫുദ്ധീൻ സ്വാഗതവും ട്രഷറർ പി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
ഫോട്ടോ : നവീകരിച്ച കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ പള്ളി മഹല്ല് ഖാളി ഫൈസൽ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്യുന്നു.