,
കുന്ദമംഗലം : കോഴിക്കോട് മെഡിക്കൽ കോളേജ് സി എച്ച് സെന്ററും പൈങ്ങോട്ടുപുറം (വെസ്റ്റ് )ശാഖാ മുസ്ലിം യൂത്ത് ലീഗും സംയുക്തമായി സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്യാമ്പിൽ 250 പരം ആളുകൾ പങ്കെടുത്തു. . ശാഖാ പ്രസിഡണ്ട് ഫൈസൽ അരിപ്പുറം ചടങ്ങിൽ അധ്യക്ഷത നിർവഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ എക്സ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റർ പ്രസിഡണ്ട് കെ.പി കോയ ഹാജി മുഖ്യപ്രഭാഷണം നടത്തി. ഡോ.ഹുസൈൻ ചെറുതുരുത്തി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ എം എ റഷീദ്,പ്രവാസി ലീഗ് ജില്ല പ്രസിഡന്റ് കെഎം അഹമ്മദ്,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ. മൂസ മൗലവി സി എച്ച് സെന്റർ ഭാരവാഹികളായ ഒ ഉസൈൻ,ടി.പി മുഹമ്മദ്, വാർഡ് മെമ്പർ സമീറ അരിപ്പുറം,കെ.പി അബ്ബാസ്, കെ സക്കീർ, കെ.പി സൈഫുദ്ദീൻ, ഉബൈദ് ജി.കെ. സലീം കെ പി, ശിഹാബ് സി.പി, ഷമീർ എം.എ, നൗഷാദ് പികെ,ഇ എം സുബൈദ,കെ.പി ഷംസുദ്ദീൻ, അൻസിൽ, അബ്ദുറഹ്മാൻ,ഉസ്മാൻ.സി എന്നിവർ ആശംസ പ്രസംഗം നടത്തി. യൂത്ത് ലീഗ് ശാഖാ സെക്രട്ടറി എം.എ റാസിക് സ്വാഗതവും ശാഖാ ട്രഷറർ സലാം അരീപ്പുറം നന്ദിയും പറഞ്ഞു.