കുന്ദമംഗലം: താളിക്കുണ്ട് തീരം റസിഡൻസിയുടെ 2024 ലെ പുതിയ കമ്മിറ്റി നിലവിൽ വന്നു…
ജനുവരി 21 ന് വൈകീട്ട് പുനത്തിൽ മാധവൻ നായരുടെ വീട്ടിൽ വെച്ചു ചേർന്ന ജനറൽബോഡിയോഗത്തിൽ നിന്നും 17 എക്സിക്യൂട്ടീവ് മെമ്പർമാരെ തിരഞ്ഞെടുക്കുകയും അതിൽ നിന്നും പ്രസിഡണ്ടായി സുലൈമാൻ കുന്നത്ത്, ജനറൽ സെക്രട്ടറിയായി മൊയ്തീൻകോയ എടത്തോലത്ത്, ട്രഷറർ മോഹൻദാസ് പുഴയരികത്ത് എന്നീവരെ തിരഞ്ഞെടുത്തു.
മറ്റു കമ്മിറ്റി ഭാരവാഹികൾ:
വൈസ് പ്രസിഡന്റുമാർ: 1, സതീശൻ പറയംവീട്ടിൽ, 2, പ്രജുല കുറിഞ്ഞാത്ത്.
ജോയിന്റ് സെക്രട്ടറിമാർ: 1, ഗണേശൻ പറയം വീട്ടിൽ, 2, റൈഹാനത്ത് കൊടക്കണ്ടത്തിൽ എന്നിവരെയും തിരഞ്ഞെടുത്തു.