തിരുവനന്തപൂരം : പെർമിറ്റ് ഫീസിലെ അപാകത തിരുവനന്തപൂരത്ത് എത്തി പഞ്ചായത്ത് ഡയറക്ടറെ നേരിൽ കണ്ട് വിഷയം അവതരിപ്പിച്ച മുസ്ലിം ലീഗ് മെമ്പർമാരുടെ ഇടപെടൽ ഫലം കണ്ടു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് മെമ്പർമാരായ കെ.കെ.സി നൗഷാദ് , പി. കൗലത്ത് , യു.സി. ബുഷ്റ , സമീറ അരീപുറം പെർമിറ്റ് ഫീസ് വാങ്ങുന്നത്തിലുള്ള ആപാകത ചൂണ്ടി കാണിച്ചു പഞ്ചായത്ത് അഡീ: ഡയറക്ടർ കെ.പി. അജിത്ത് കുമാറിന് പരാതി നൽകിയത് . ഇവരുടെ പരാതി ശരിയാണെന്ന് ബോധ്യപെട്ട ഡയറക്ടർ ഉടൻതിരുമാനം എടുത്തു. ഒരേ പ്ലോട്ടിൽ ഒന്നിലധികം നിർമാണം നടത്തുമ്പോൾ സങ്കേതം സോഫ്റ്റ്വെയറിൽ വരുന്ന ഫീസ് നൽകിയാൽ മതി എന്ന് കാണിച്ചു പഞ്ചായത്ത് ഡയറക്ടർ തീർപ്പ് കല്പിച്ചു . ഈ ഉത്തരവിലൂടെ കേരളത്തലെ മുഴുവൻ ആളുകൾക്കും ഉണ്ടായിരുന്ന അവ്വ്യക്തത ഇതോടെ ദുരീകരിച്ചു