കോഴിക്കോട്: ബന്ധു നിയമനം നടത്തി സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി കെ.ടിജലീലിന്റെ രാജി ആവശ്യപെട്ട് മുസ്ലീം യൂത്ത് ലീഗ് ജില്ലാകമ്മറ്റി കേരള മൈനോരിറ്റി ഡവലപ്പ്മെന്റ് ഫൈനാൻസ് കോർപ്പറേഷന്റെ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലേക്ക് യാതൊരു പ്രകോപനവും ഇല്ലാതിരിന്നിട്ടും പോലീസിന്റെ ജലപീരങ്കി വരുണിൽ നിന്നും വെള്ളം ചീറ്റിയത് മൂലം നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും വൻതുക വിലയുള്ള ഫോണുകൾ നിശ്ചലമായതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.പോലീസിന്റെ ഇത്തരം ഒരു നടപടി ശരിയായില്ല എന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ചില പോലീസുകാർക്കും അഭിപ്രായമുണ്ട്