കുന്ദമംഗലം : പഞ്ചായത്ത് പ്രവാസി ലീഗ് വിദേശത്തുള്ളവർക്കും നാട്ടിൽ തിരിച്ചെത്തിയ വർക്കും ക്ഷേമനിധിയിൽ ചേരുന്നതിനെ കുറിച്ചും നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും ക്യാമ്പയിൻ സംഘടിപ്പിച്ചു. പൈങ്ങോട്ടുപുറം (വെസ്റ്റ് ) ശാഖയിൽ നടത്തിയ ക്യാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലിവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രവാസി ലീഗ് പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഫൈസൽ അരീപ്പുറം അധ്യക്ഷത വഹിച്ചു. സി എച്ച് സെന്റർ പ്രസിഡണ്ട് കെ പി കോയ ഹാജി, പ്രവാസി ലീഗ് മണ്ഡലം ട്രഷറർ എരഞ്ഞോളി ഹംസ ഹാജി, ബഷീർ മാസ്റ്റർ കെ , കെ പി അബ്ബാസ്, സക്കീർ കെ, വാർഡ് മെമ്പർ സമീറ അരിപ്പുറം എന്നിവർ ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ പുതിയ ശാഖാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് ജാഫർ ( പ്രസിഡണ്ട്) , കെബീർ ഇ. എം ( ജന : സിക്രട്ടറി ) , അബ്ദുൽ സലീം ടി കെ.( ട്രഷറർ )
അബ്ദുറഹ്മാൻ തലക്കുഴി, നൗഷാദ് പി എം, അഷറഫ് അരീപ്പുറം, അബൂബക്കർ സി പി,( വൈ : പ്രസിഡണ്ട് മാർ ) മുഹമ്മദ് സിപി, ഷംസുദ്ദീൻ ഓ എം, അബ്ദുൽ റഫീഖ് . ടി , അഷറഫ് കെ എം ( ജോ: സിക്രട്ടറി മാർ ) എന്നിവരെ തിരഞ്ഞെടുത്തു.
ഷമീർ മുറിയനാൽ സ്വാഗതവും കെബീർ ഇ എം നന്ദിയും പറഞ്ഞു.
ഷമീർ മുറിയനാൽ സ്വാഗതവും കെബീർ ഇ എം നന്ദിയും പറഞ്ഞു.