കുന്ദമംഗലം : എസ് എസ് എഫ് കോഴിക്കോട് ജില്ല ക്യാമ്പസ് അസംബ്ലി സമാപിച്ചു. ഷെയർ ലൈക്സ് അബൈഡ് അണ്ലൈക്സ് എന്ന പ്രമേയത്തിൽ രണ്ടു ദിവസങ്ങളിലായി കാരന്തൂർ മർകസിലാണ് ക്യാമ്പസ് അസംബ്ലി നടന്നത്. ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്ന് ആയിരത്തോളം വിദ്യാർഥികൾ അസംബ്ലിയിൽ സംബന്ധിച്ചു.
ദേവര്‍ശോല അബ്ദുസ്സലാം മുസ് ലിയാര്‍, മുഹിയദ്ദീൻ സഅദി കൊട്ടുകര, കെ സി സുബിന്, മുസ്തഫ പി എറയ്ക്കല്‍, മുഹ് യുദ്ധീൻ ബുഖാരി ചേറൂർ, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ഡോ. ഫൈസല്‍ അഹ്സനി ഉളിയില്‍, അനസ് അമാനി പുഷ്പഗിരി, ജാബിര്‍ പി നെരോത്ത്, സ്വാബിര്‍ സഖാഫി നാദാപുരം, മുജീബ് സുറൈജി, സി എം ശഫീഖ് നൂറാനി വിവിധ സെഷനുകൾക്ക് നേതൃത്വം നല്കി.
സമാപന സംഗമം എസ് എസ് എഫ് ദേശീയ പ്രസിഡന്റ് നൗഷാദ് ആലം മിസ്ബാഹി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റാഫി അഹ്സനി കാന്തപുരം അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി, സിപി ഉബൈദുല്ല സഖാഫി, റാഷിദ് ഇകെ, സംസാരിച്ചു.
കലാം മാവൂർ, ബഷീർ മുസ്ലിയാർ ചെറൂപ്പ, ഇബ്രാഹിം സഖാഫി താത്തൂർ,
ശരീഫ് നിസാമി, മുഹമ്മദ് മുദ്ദസ്സിർ സംബന്ധിച്ചു.
തുടർന്ന് കുന്നമംഗലം ടൗണിൽ നടന്ന സ്റ്റുഡന്റ്സ് മാർച്ചോടെയാണ് അസംബ്ലി സമാപിച്ചത്. ഹക്കീം സിദ്ദീഖി പോർങ്ങോട്ടൂർ മാർച്ചിനെ അഭിസംബോധന ചെയ്തു. ക്യാമ്പസ് സിന്‍ഡിക്കേറ്റ് അംഗങ്ങൾ മാർച്ചിന് നേതൃത്വം നൽകി.