കുന്ദമംഗലം: സന്തോഷവുംസംതൃപ്തിയുമുള്ള കുടുംബ ജീവിതം നയിക്കാൻ ധാർമ്മിക ബോധവൽക്കരണം അനിവാര്യമാണെന്ന് കെ.എൻ എം സംസ്ഥാന ഉപാധ്യക്ഷൻഡോ. ഹുസൈൻ മടവൂർ പറഞ്ഞു.പതിമംഗലത്ത് നടന്ന കെ.എൻ എം ഏരിയാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം എൻ.പി.അബ്ദുൽ ഗഫൂർ ഫാറൂഖി അധ്യക്ഷത വഹിച്ചു. ശഫീഖ് അസ് ലം , അംജദ് അൻസാരി, ഹാഫിസ് റഹ്മാൻ പുത്തൂർ,നബീല കുനിയിൽ, അബ്ദുസത്താർ കൂളിമാട്, സി.എം സുബൈർ മദനി ,എം അബ്ദുസത്താർ , സി.എം സുബൈർ മദനി, മുസ്തഫ നുസ് രി,അമ്മദ് എം.സി സംസാരിച്ചു.