കുന്ദമംഗലം : നിയമസാക്ഷരതാ മിഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിയമബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി കുന്ദമംഗലത്ത് നിയമസാക്ഷരതാ സെമിനാർ സംഘടിപ്പിച്ചു. കുന്ദമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും വിവിധ കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു, എം പത്മനാഭൻ അധ്യക്ഷത വഹിച്ചു, പത്മൻ കോഴൂർ, പ്രിൻസ് എ ബ്രഹാം, കെ പി അബ്ദുൽ ലത്തീഫ്
പ്രസംഗിച്ചു.