കുന്ദമംഗലം : വഴി തടസ്സപ്പെടുത്തി കുന്ദമംഗലം പാലക്കൽ മാളിന് എതിർവശത്ത് വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ട ആഡംബര കാർ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാറിന് മുന്നിൽ പ്രതിഷേധവലയം സംഘടിപ്പിച്ചു.ദേശീയപാതക്കരികിൽ ഫുട്പാത്തിൽ ഒരാഴ്ച്ചയായി കാർ പാർക്ക് ചെയ്ത് ഉടമ മുങ്ങിയിരിക്കുകയാണ് കാറിനുള്ളിൽ നിറയെ വീട്ടു ഉപകരണങ്ങളും ഉണ്ട്. തിരക്കേറിയ പാതയോരത്ത് നിന്ന് വാഹനം മാറ്റണമെന്നാവശ്യപ്പെട്ടിട്ടും അധികൃതർ സത്വര നടപടികൾ എടുക്കുന്നില്ലെന്നും , കാർ ഉടമയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വ്യാപാരികൾ ആരോപിച്ചു.കെ.വി വി.ഇ എസ് ജില്ലാ സെക്രട്ടറി എം ബാബുമോൻ ഉദ്ഘാടനം ചെയ്തു, ടി സി സുമോദ് അധ്യക്ഷത വഹിച്ചു, പി ജയശങ്കർ,
എൻ വിനോദ് കുമാർ, എം പി മൂസ്സ, ഒ പി ഹസ്സൻകോയ, ടി വി ഹാരിസ്, കെ സജീവ്, സുനിൽകുമാർ കണ്ണോറ, എന്നിവർ പ്രസംഗിച്ചു.