കുന്ദമംഗലം : ത്രിതല പഞ്ചായത്ത് സംവിധാനത്തിലും സംഘടന പ്രവർത്തനരംഗത്തും സ്ത്രീ സമൂഹത്തിന് കൂടുതൽ അവസരങ്ങൾ നൽകിയപ്പോഴാണ് അവർക്ക് ആ മേഖലകളിലുള്ള പ്രാവീണ്യം തെളിയിക്കപ്പെടാൻ സാധ്യമായതെന്നും കഴിവുള്ള വനിതകൾക്ക് കൂടുതൽ അംഗീകാരം നല്കുന്നതിന് മുസ്ലിം ലീഗ് പാർട്ടി സജ്ജമാണെന്നും മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. ഒന്നാം വാർഡ് വനിതാ ലീഗ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് ബുഷ്റ കുഴിമണ്ണിൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് സിക്രട്ടറി എ കെ.ഷൗക്കത്തലി, സി.അബ്ദുൽഗഫൂർ, പി.ഖൗലത്ത്, ഫാത്തിമ ജസ്ലിൻ, എ.കെ.മൻസൂർ അലി, യു.മാമു ,ടി.നാസർ, ഒ.കെ.ഷൗക്കത്തലി, എ.പി.അഷ്റഫ്, ഫർസാന പൊറ്റമ്മൽ, ജസീല തോട്ടത്തിൽ, സൽമത്ത് ഷമീർ, എം.പി.ഇസ്മയിൽ, ഒ.പി. അസീസ്, യു.ഉസ്സയിൻ എന്നിവർ സംസാരിച്ചു.