കാരന്തൂർ: മഹല്ല് ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് സംഗമവും മിലാദ് ഫെസ്റ്റും സെപ്തംബർ 27 ന് തുടങ്ങി ഒക്ടോബർ 2 വരെ തിയ്യതികളിൽ നടത്താൻ പ്രസിഡണ്ട് ബീരാൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു . മഹല്ല് നബിദിന റാലി , മൗലിദ് സദസ്സ് , ഖബർ സിയാറത്ത് , മഹല്ല് സുഹൃദ് സംഗമം , മഹല്ല് കുടുംബ സംഗമം , മിലാദ് പ്രഭാഷണം , ദുആ മജ്ലീസ് , അന്നദാനം എന്നിവക്കായി തീരുമാനമെടുത്തു. നിപ്പ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷ മുൻകരുതലോടെ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹാശിർ അലി ശിഹാബ്തങ്ങൾനിർവ്വഹിക്കും . 27 ബുധൻ അസർ നിസ്കാരാനന്തരം നബിദിന റാലി , 28 ന് മൗലിദ് , ഖബർ സിയാറത്ത് , മദ്രസ കുട്ടികളുടെ റാലി , ഭക്ഷണ വിതരണം , മിലാദ് ഫെസ്റ്റ് , 29 ന് രാത്രി 7.30 ന് സാബിർ യമാനി അൽഹംദാനി കുരുകമാടി ന്റെ പ്രഭാഷണം ഒക്ടോബർ 2 ന് രാവിലെ 10.30 ന് മഹല്ല് സുഹൃദ് സംഗമം കേരള വഖഫ് ബോർഡ് മെമ്പർ എം.സി. മായിൻ ഹാജി ഉദ്ഘാടനം ചെയ്യും. ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി മുഖ്യ പ്രഭാഷണം നടത്തും. രാത്രി 7 മണിക്ക് കുടുംബ സംഗമം ദുആ മജ്ലീസ് ആബിദ് ഹുദവി തച്ചണ്ണ ഉദ്ഘാടനം ചെയ്യും. സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ ദുആ മജ്ലിസിന് നേതൃത്വം നൽകും മഹല്ല് പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുക യാണ്. ഇതിൻറെ നടപടി ക്രമങ്ങൾ ഡിസംബർ അവസാന വാരത്തോടെപൂർത്തി കരിക്കണമെന്നതിന്റെ ഭാഗമായി എന്റെ പള്ളിക്ക് എന്റെ ഹദിയ എന്ന സന്ദേശവുമായി ഗൃഹസമ്പർക്കക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്