മലപ്പുറം: തന്റെ ബന്ധുവിന് സർക്കാർ തലത്തിൽ പിൻവാതിലിലൂടെ നിയമനം നൽകിയ മന്ത്രി കെ.ടി.ജലീൽ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ഉടൻ രാജിവെക്കണമെന്നും ആവശ്യപെട്ട് മുസ്ലീം യൂത്ത് ലീഗ് ജില്ലാ ആസ്ഥാനങ്ങളിൽ വൈകീട്ട് ശക്തമായ പ്രതിഷേധം സമരം സംഘടിപ്പിക്കും. നാളെ ഞാറാഴ്ച പഞ്ചായത്ത് തലത്തിലും പ്രതിഷേധം സമരം ഉണ്ട്. വരും ദിവസങ്ങളിൽ മന്ത്രി ജലീലിനെ തടയുന്നത് അടക്കമുള്ള സമരപരിപാടിക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു മന്ത്രി ജലീലിനെ തിരെ സി.പി.എം പ്രവർത്തകർക്കും നേതാക്കൾക്കും കടുത്ത പരാതി ഉണ്ട് ആദ്യഘട്ടമെന്ന നിലയിൽ തദ്ദേശ വകുപ്പ് മാറ്റിയെങ്കിലും ജലീലിന്റെ നീക്കം ശരിയായ രീതിയിലല്ല എന്ന വാദം ബദ്ധു നിയമന വിവാദത്തിലൂടെ ശക്തമായിരിക്കയാണ്