കുന്ദമംഗലം : സർക്കാറിന്റെ തെറ്റായ മദ്യ നയത്തിനെതിരെ ലഹരി നിർമാർജന സമിതി സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സെക്രട്ടേറിയേറ്റ് ധർണ വിജയിപ്പിക്കാൻ എൽ. എൻ . എസ് കോഴിക്കോട് സൗത്ത് ജില്ലാ വനിതാവിങ് കൺവെൻഷൻ തീരുമാനിച്ചു. കുന്ദമംഗലം ലീഗ് ഓഫീസിൽ വെച്ച് ചേർന്ന മീറ്റിങ്ങിൽ ജില്ലയിൽ നിന്നും പരമാവധി വനിതകളെ ധർണയിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം ബാബുമോൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷറഫുന്നിസ മാവൂർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ലഹരി നിർമാർജന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് മുഖ്യപ്രഭാഷണം നടത്തി. വനിതാ വിങ്ങ് ജനറൽ സെക്രട്ടറിയുടെ ഒഴിവിലേക്ക് ടി കെ സൗദ കുന്ദമംഗലത്തെ തിരഞ്ഞെടുത്തു എ.എം എസ് അലവി, ഇ കെ ലത്തീഫ്, വനിതാ വിങ്ങ് സംസ്ഥാന ഭാരവാഹികളായ ടി കെ സീനത്ത്, എ പി സഫിയ എന്നിവർ സംസാരിച്ചു. ടി കെ സൗദ സ്വാഗതവും പറഞ്ഞു.’