കുന്ദമംഗലം : ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറാനും ട്രെയിൻ യാത്ര നടത്താനുമൊക്കെ ആഗ്രഹം ഉള്ള ഒരുപാട് പേര് നമ്മുടെ ഇടയിൽ ഉണ്ട്.അങ്ങനെ ഉള്ളവരുടെ ആഗ്രഹം നിറവേറ്റുന്നതിനായി കുന്ദമംഗലം ഗ്രാമപഞ്ചാ യത്തിലെ വാർഡ് 8 ലേ മെമ്പർ കെ. കെ. സി. നൗഷാദ് വാർഡിലെ വോട്ടർമാർക്കായി ഒരുക്കിയ അവസരം നേരിട്ട് കാണാനും റിപ്പോർട്ട് ചെയ്യാനും ചന്ദ്രിക ലേഖകനും മാക്കൂട്ടം ഓൺ ലൈൻ ന്യൂസ് എം.ഡി. യുമായ ഹബീബ് കാരന്തൂരും സംഘത്തി ലുണ്ടാകും . ഇതുവരെ 156 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എല്ലാവർക്കും മെമ്പർ ടിക്കറ്റ് എടുത്ത് കഴിഞ്ഞു. കൊച്ചി എയർപോർട്ടിൽ നിന്ന് ബാംഗ്ലൂരിലേക്കും ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് ട്രെയിനിലും ടൂർ സംഘടിപ്പിക്കുന്നത് സെപ്റ്റംബർ മാസം 24 ന് ആണ് യാത്ര പുറപ്പെടുന്നത്.
ഒരാൾക്ക് 5000 രൂപ ചിലവ് വരുന്ന ഈ യാത്രയ്ക്ക് 1000 രൂപ മെമ്പറുടെ സബ്സിഡി ഉൾപ്പെടുത്തി ഒരാൾ 4000 രൂപ അടച്ചാൽ മതി.കുന്ദമംഗലത്ത് നിന്ന് കൊച്ചി എയർപോട്ടിലേക്ക് ബസ് വഴി ആണ് യാത്ര.രാവിലെ ബാംഗ്ലൂർ എയർപോർട്ടിൽ നിന്നും ടൂറിസ്റ്റ് ബസ് ഉണ്ടാകും. ബ്രേക്ക് ഫാസ്റ്റ് ന് ശേഷം ബാംഗ്ലൂർ നഗരകാഴ്ചകളിലേക്ക്. Sight seeing ലാൽ ബാഗ് ബോട്ടാണിക്കൽ
ഉച്ച ഭക്ഷണത്തിനുശേഷംഗാർഡൻ
ടിപ്പു സുൽത്താൻ പാലസ്
ലുലു ഷോപ്പിംഗ് മാൾ. രാത്രി ഭക്ഷണത്തിനു ശേഷം തിരികെ ട്രെയിനിൽ കോഴിക്കോട്. (Sleeper coach train )
KKC NOUSHAD✈️
8157813525