കുന്ദമംഗലം: പന്തീർപാടം മുസ്ലീം ലീഗ് കമ്മിറ്റിയെ കവച്ച് വെക്കാൻ പഞ്ചായത്തിൽ എന്നല്ല ജില്ലയിൽ തന്നെ മറ്റൊരു ശാഖയില്ല എന്ന് വിളിച്ചോതി കൊണ്ട് അവർ നാളെ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് ദേശീയ പാതയോരത്ത്സ്വന്തമായി.. നിർമ്മിച്ച മൂന്ന് നിലബിൽഡിoഗിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നവംബർ 3ന് ഓരോ പ്രവർത്തകന്റെയും വീടുകളിലും ഷോപ്പുകളിലും വാഹനങ്ങളിലും പച്ച പതാക ഉയർത്തി പതാകദിനം ആചരിക്കും . ഒരു ലീഗ് പ്രവർത്തകൻ ഉള്ള എല്ലാ വീട്ടിലും ഹരിത പതാക ഉയരണം.. ഗൃഹ സമ്പർക്കം പൂർത്തീകരിച്ചു..12.. സ്കോഡുകൾ പന്തീർപാടത്തെ എല്ലാ വീടുകളും സന്ദർശിച്ച് കൊടി അടക്കം എല്ലാ സാധനങ്ങളും വീടുകളിൽ കൊടുത്തിട്ടുണ്ട്.. എല്ലാ വീടുകളിലും കയറി എന്നാണ് വിശ്വാസം. ഇല്ലെങ്കിൽ. ഏതെങ്കിലും വീടുകളിൽ എത്താത്തത് ഉണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തിയാൽ എത്തിക്കാൻ സ്വാഗത സംഘം ഭാരവാഹികൾ സദാസമയം.. റെഡിയായി നിൽക്കുന്നു .ഗൾഫിലുള്ള പ്രവർത്തകന്മാർ വീടുമായി ബന്ധപ്പെട്ട് വേണ്ട നിർദ്ധേശം കൊടുക്കുന്നു. നാട്ടിലെ സുഹൃത്തുക്കളെ സോഷ്യൽ മീഡിയ വഴി പതാകദിനം ഓർമപെടുത്താൻ പ്രത്യാ കംപരിശീലനം ലഭിച്ചവർ… നാട്ടിലെ പ്രവർത്തകന്മാർ അയൽവാസികളോട്.. ചങ്ങാതിമാരോട്.. കുടുംബക്കാരോ ട് പതാകദിനം ഓർമ്മപ്പെടുത്തുന്നു. അങ്ങനെ ഒരു പുതിയ ചരിത്രം കുറിക്കാനായി അവർ ഒറ്റകെട്ടായി… ശനി രാവിലെ തന്നെ പന്തീർപാടത്തെ ഹരിത മണ്ണാക്കാൻ അവർ ഒരുങ്ങി കഴിഞ്ഞു….