കുന്ദമംഗലം: പതിമംഗലത്തെ സാമൂഹ്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പൊറ്റമ്മൽ ഖാദറിന്റെ മയ്യിത്ത് ചൂലാം വയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു പതിമംഗലത്ത് മുസ്ലീം ലീഗ് കെട്ടിപടുക്കുന്നതിൽ നിർണായക പങ്ക് വെച്ച ഖാദർ കക്ഷിരാഷ്ട്രീയ മത ഭേദമന്നെ നാട്ടുകാർക്ക് ഉറ്റവനായിരുന്നു നിരവധി തവണ സർക്കാർ ഓഫീസിൽ കയറി ബുദ്ധിമുട്ടാൻ തയ്യാറാകാതേ നാട്ടുകാർ പേപ്പറുകൾഖാദറിനെ ഏൽപിച്ചാൽ ഭംഗിയായി ശരിയാക്കി നൽകാൻ ഖാദർ പ്രത്യാകം ശ്രദ്ധിക്കുമായിരുന്നു’ അവിവാഹിതനാണ് മരിച്ച്പോയ തന്റെ ഉപ്പക്കും ഉമ്മക്കും ഖാദർ നൽകിയ വാക്കാണ് 5 സഹോദരിമാരെ കല്യാണം കഴിച്ച് മാത്രമേ ഖാദർ വിവാഹിതനാകൂ എന്ന് ഇനി ഒരു സഹോദരി കൂടി ഉണ്ട് വിവാഹം കഴിച്ച്അയക്കാൻ പതിമംഗലം അങ്ങാടിയിൽ
ചേർന്ന സർവ്വകക്ഷിഅനുശോചന യോഗം ചേർന്നു യു.സി.രാമൻ എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു യു.മാമു ഹാജി അദ്ധ്യക്ഷത വഹിച്ചു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ.ഫിറോസ്, എ.കെ.ഷൗക്കത്തലി, ഖാലിദ് കിളി മുണ്ട, വി.പി.ആഷിർ ,കെ .സി .രാജൻ, അച്ചുതൻ എ ക്കിലാടമ്മൽ, അഷ്റഫ് മണ്ണത്ത്, ഒ.ഉസ്സയിൻ,യു.സി.മൊയ്തീൻകോയ, അരിയിൽ മൊയ്തീൻ ഹാജി, വി.പി.സലീം, കണിയാറക്കൽ മൊയ്തീൻകോയ, ഐ.മുഹമ്മദ് കോയ സംസാരിച്ചു.