കുന്ദമംഗലം : ഗ്രാമപഞ്ചായത്ത് വാർഡ് 18 ൽ ദേശീയ പാതയോരത്ത് സ്ഥാപിച്ച ഉപയോഗ ശുന്യമായ പ്ലാസ്റ്റിക്ക് ശേഖരണ കൂടിന് തീപിടിച്ച് വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് എല്ലാം കത്തിയമർന്നു . പഞ്ചായത്തിലെ ശുചിത്വ തൊഴിലാളികൾ ശേഖരി ക്കുന്ന പ്ലാസ്റ്റിക്കിന് പുറമേ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ ഇവിടെ മാലിന്യം തള്ളുന്നത് പതിവാണ്. നാട്ടുകാർ വിവരം അറിയിച്ച തിനെ തുടർന്ന് വാർഡ് മെമ്പർ ഷാജി സ്ഥലം സന്ദർശിച്ചു. വരും ദിവസങ്ങളിൽ ഈ കുട് ദേശീയ പാതയിൽ നിന്നും മാറ്റി വാർഡിലെ മറ്റൊരു ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുമെന്ന് മെമ്പർ അറിയിച്ചു.