കുന്ദമംഗലം: ആനപ്പാറയിലെ ഗവ. ആശുപത്രിയില്‍ പട്ടാപ്പകല്‍ മോഷണം. സ്റ്റാഫിന്റെ പണവും സ്വര്‍ണവും നഷ്ടമായി. ഇന്ന് 11 മണിയോടെയാണ് നഴ്സിങ് സ്റ്റേഷനില്‍ മോഷണമുണ്ടായത്. സ്റ്റാഫ് നഴ്സ് കെ.എം സഫീന തന്റെ ബാഗ് വച്ച് തൊട്ടടുത്ത ഓഫിസില്‍ പോയപ്പോഴാണ് പണമടങ്ങിയ പേഴ്സ് കവര്‍ന്നത്. പേഴ്സില്‍ ഉണ്ടായിരുന്ന ഒരു പവന് സ്വര്‍ണമാല, 7500 രൂപ, സ്വര്‍ണമോതിരം, ആധാര്‍, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് എന്നിവയും മോഷണം പോയി. കുന്ദമംഗലം പൊലീസില്‍ പരാതി നല്കി.