ഗൂഗിള്‍ ജിബോര്‍ഡിന്റെ ഏറ്റവും പുതിയ അപ്ഡേഷനിലാണ് ഇമോജി മിനി അവതരിപ്പിച്ചിരിക്കുന്നത്. ന്യൂറല്‍ നെറ്റ്വര്‍ക്ക് എന്ന ഗൂഗിളിന്റെ മെഷീന് ലേണിംങ് സാങ്കേതികവിദ്യയിലാണ് ഇമോജി മിനി പ്രവര്‍ത്തിക്കുക
സ്വന്തം മുഖം ഇമോജിയായി ഉപയോഗിക്കാന്‍ ഗൂഗിളും അവസരമൊരുക്കുന്നു. ഗൂഗിളിന്റെ ജിബോര്‍ഡില്‍ ഇനിമുതല്‍ സ്വന്തം മുഖം ഉപയോഗിച്ച് ഇമോജികള്‍ നിര്‍മ്മിക്കാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് സാധിക്കും. ഇമോജി മിനി എന്ന പേരിലാണ് പുതിയ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.
തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഗൂഗിളിന്റെ ‘ഇമോജി മിനി’ പ്രഖ്യാപനം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇമോജി മിനി ലഭ്യമാകുമെന്ന് ഗൂഗിളിലെ എക്സ്പ്രഷന്‍ ടീം ക്രിയേറ്റീവ് ഡയറക്ടര്‍ ജെന്നിഫര്‍ ഡാനിയേല്‍ വ്യക്തമാക്കി. നിര്‍മ്മിത ബുദ്ധി(A.I)യുടെ സഹായത്തിലാണ് ഗൂഗിള്‍ ഇമോജി മിനിയെ അവതരിപ്പിച്ചിരിക്കുന്നത്. സമാനമായ ഇമോജികള്‍ നേരത്തെ തന്നെ ആപ്പിള്‍ അവതരിപ്പിച്ചിരുന്നു.
ന്യൂറല്‍ നെറ്റ്വര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന ഗൂഗിളിന്റെ മെഷീന് ലേണിംങ് സാങ്കേതികവിദ്യയിലാണ് ഇമോജി മിനി പ്രവര്‍ത്തിക്കുന്നത്. മുഖത്തിന്റെ നിറം മാറ്റാനും മുടിയും മൂക്കും കണ്ണും തുടങ്ങി മുഖത്തെ പ്രധാന ഭാഗങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തി സ്വന്തം രൂപത്തെ കൂടുതല്‍ സുന്ദരമാക്കാനും അവസരമുണ്ട്. സെല്‍ഫിയില്‍ പതിയാത്ത മറുകോ മറ്റോ ഉണ്ടെങ്കില്‍ അതും ഈ ഇമോജി മിനിയില്‍ ഉള്‍പ്പെടുത്താനാകുമെന്നും ഗൂഗിള്‍ പറയുന്നു. നിലവില്‍ ലഭ്യമായ ഇമോജികള്‍ നല്കുന്ന ചിത്രത്തിന്റെ രൂപത്തിലേക്ക് മാറ്റി അവതരിപ്പിക്കുകയാണ് ഗൂഗിള്‍ ഇമോജി മിനി ചെയ്യുന്നത്.
Courtsey : Google Official Blog