കുന്ദമംഗലം: ഇന്ത്യ എന്ന ആശയത്തെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാർ ശക്തികളെ പ്രതിരോധിക്കലാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെ പി പി സി വൈസ് പ്രസിഡണ്ട് വി.ടി ബാലറാം. കുന്ദമംഗലം, കൊടുവള്ളി നിയോജക മണ്ഡലത്തിലെ കോൺഗ്രസ് നേതൃയോഗം കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബൽറാം. ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ അധ്യക്ഷനായിരുന്നു. കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ. പി എം നിയാസ്, അഡ്വ. കെ. ജയന്ത് , ഡി സി സി ജനറൽ സെക്രട്ടറിമാരായ ചോലക്കൽ രാജേന്ദ്രൻ, ദിനേശ് പെരുമണ്ണ വിനോദ് പടനിലം, ഇ എം.1/ജയപ്രകാശ്, ഇടക്കുനി അബ്ദുറഹിമാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി എം ധനീഷ് ലാൽ, ഹബീബ് തമ്പി, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി, പെരുവയൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എ. ഷിയാലി പ്രസംഗിച്ചു.